Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : US President

തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്

ദാ​വോ​സ്: ഇ​റ​ക്കു​മ​തി തീ​രു​വ​ക​ളി​ൽ​നി​ന്ന് പി​ന്മാ​റി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഗ്രീ​ന്‍​ലാ​ന്‍​ഡ‍് ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തെ എ​തി​ര്‍​ക്കു​ന്ന എ​ട്ട് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍​ക്ക് മേ​ല്‍ പ്ര​ത്യേ​ക തീ​രു​വ ചു​മ​ത്തു​ന്ന​തി​ല്‍​നി​ന്നു​മാ​ണ് ട്രം​പ് പി​ന്മാ​റി​യ​ത്. സ്വി​റ്റ്സ​ര്‍​ല​ണ്ടി​ലെ ദാ​വോ​സി​ല്‍ ന​ട​ക്കു​ന്ന ലോ​ക സാ​മ്പ​ത്തി​ക ഫോ​റ​ത്തി​നി​ടെ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ മാ​ര്‍​ക്ക് റൂ​ട്ടെ​യു​മാ​യി ട്രം​പ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ ന​യ​ത​ന്ത്ര​പ​ര​മാ​യ ചു​വ​ടു​മാ​റ്റം.

ഫെ​ബ്രു​വ​രി ഒ​ന്നി​ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രേ​ണ്ടി​യി​രു​ന്ന തീ​രു​വ​ക​ളാ​ണ് ഇ​പ്പോ​ൾ റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്. മാ​ർ​ക്ക് റൂ​ട്ടെ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ൾ വ​ള​രെ ഫ​ല​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്നും ഗ്രീ​ൻ​ല​ൻ​ഡി​നും ആ​ർ​ട്ടി​ക് മേ​ഖ​ല​യ്ക്കും വേ​ണ്ടി​യു​ള്ള ഒ​രു ഭാ​വി ക​രാ​റി​ന്‍റെ രൂ​പ​രേ​ഖ ത​യാ​റാ​യ​താ​യും ട്രം​പ് ത​ന്‍റെ സാ​മൂ​ഹി​ക മാ​ധ്യ​മ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ 10 ശ​ത​മാ​നം ഇ​റ​ക്കു​മ​തി ചു​ങ്ക​മാ​ണ് ട്രം​പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. ഗ്രീ​ൻ​ലാ​ൻ​ഡ് അ​മേ​രി​ക്ക​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന ക​രാ​റി​ൽ തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ൽ ജൂ​ൺ ഒ​ന്ന് മു​ത​ൽ നി​കു​തി 25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്നും ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു.

International

ബിബിസിക്കെതിരേ കേസ് കൊടുക്കും: ഡോണൾഡ് ട്രംപ്

ല​​​ണ്ട​​​ൻ: തെ​​​റ്റി​​​ദ്ധാ​​​ര​​​ണ ജ​​​നി​​​പ്പി​​​ക്കും വി​​​ധം ത​​​ന്‍റെ പ്ര​​​സം​​​ഗം എ​​​ഡി​​​റ്റ് ചെ​​​യ്ത ബി​​​ബി​​​സി ചാ​​​ന​​​ലി​​​നെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്.

നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ത​​​നി​​​ക്ക് ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം ഫോ​​​ക്സ് ന്യൂ​​​സി​​​നു ന​​​ല്കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​ന്പാ​​​യി ബി​​​ബി​​​സി സം​​​പ്രേ​​​ഷ​​​ണം ചെ​​​യ്ത ഡോ​​​ക്കു​​​മെ​​​ന്‍റ​​​റി​​​യി​​​ലാ​​​ണ് വി​​​വാ​​​ദ എ​​​ഡി​​​റ്റിം​​​ഗ് ന​​​ട​​​ന്ന​​​ത്.

കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​നു ട്രം​​​പ് ആ​​​ഹ്വാ​​​നം ചെ​​​യ്തു എ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കും വി​​​ധം അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​സം​​​ഗ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ ബി​​​ബി​​​സി​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ടിം ഡേവിയും വാ​​​ർ​​​ത്താ​​​വി​​​ഭാ​​​ഗം സിഇഒ ദബോറ ടേണേഴ്സും ഇ​​​ക്ക​​​ഴി​​​ഞ്ഞ ഞാ​​​യ​​​റാ​​​ഴ്ച രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

ബി​​​ബി​​​സി നൂ​​​റു കോ​​​ടി ഡോ​​​ള​​​ർ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ട്രം​​​പി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. നോ​​​ട്ടീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് ബി​​​ബി​​​സി അ​​​റി​​​യി​​​ച്ച​​​ത്.

International

സി​റി​യ​ൻ പ്ര​സി​ഡ​ന്‍റി​നെ വൈ​റ്റ് ഹൗ​സി​ൽ സ്വീ​ക​രി​ച്ച് ട്രം​പ്

വാ​​​​ഷിം​​​​ഗ്ട​​​​ൺ: സി​​​​റി​​​​യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. അ​​​​മേ​​​​രി​​​​ക്ക മു​​​​ൻ​​​​പ് ത​​​​ല​​​​യ്ക്ക് 10 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ർ വി​​​​ല​​​​യി​​​​ട്ട അ​​​​ൽ ഖ്വ​​​​യ്ദ മു​​​​ൻ ക​​​​മാ​​​​ൻ​​​​ഡ​​​​റാ​​​​ണ് അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ൽ ഷാ​​ര എ​​​​ന്ന​​​​ത് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

വൈ​​​​റ്റ് ഹൗ​​​​സി​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​രു രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ന്മാ​​​​രു​​​​ടെ​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച. 1946ൽ ​​​​ഫ്രാ​​​​ൻ​​​​സി​​​​ൽ​​​​നി​​​​ന്ന് സ്വാ​​​​ത​​​​ന്ത്ര്യം നേ​​​​ടി​​​​യ​​​​തി​​​​നു​​​​ശേ​​​​ഷം ഒ​​​​രു സി​​​​റി​​​​യ​​​​ൻ രാ​​​​ഷ്‌​​​​ട്ര​​​​ത്ത​​​​ല​​​​വ​​​​ൻ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് വൈ​​​​റ്റ് ഹൗ​​​​സി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.

സി​​​​റി​​​​യ​​​​യെ ദീ​​​​ര്‍​ഘ​​​​കാ​​​​ലം ന​​​​യി​​​​ച്ച ബ​​​​ഷാ​​​​ര്‍ അ​​​​ല്‍ അ​​​​സാ​​ദി​​​​നെ, ക​​​​ഴി​​​​ഞ്ഞ വ​​​​ര്‍​ഷം അ​​​​വ​​​​സാ​​​​നം വി​​​​മ​​​​ത നീ​​​​ക്ക​​​​ത്തി​​​​ലൂ​​​​ടെ അ​​​​ട്ടി​​​​മി​​​​റി​​​​ച്ചാ​​​​ണ് അ​​​​ൽ ഷാ​​ര അ​​​​ധി​​​​കാ​​​​രം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ട്രം​​​​പും അ​​​​ൽ ഷാ​​ര​​​​യും മേ​​യി​​ൽ സൗ​​​​ദി​​​​യി​​​​ൽ​​​​വ​​​​ച്ചാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ക​​​​ണ്ടു​​​​മു​​​​ട്ടി​​​​യ​​​​ത്. അ​​​​ൽ ഷാ​​ര​​​​യെ പോ​​​​രാ​​​​ളി​​​​യെ​​​​ന്നാ​​​​ണ് ട്രം​​​​പ് ആ ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ വി​​​​ശേ​​​​ഷി​​​​പ്പി​​​​ച്ച​​​​ത്.

2000ത്തി​​​​നു ശേ​​​​ഷം യു​​​​എ​​​​സും സി​​​​റി​​​​യ​​​​യും ത​​​​മ്മി​​​​ലു​​​​ള്ള ആ​​​​ദ്യ​​​​ത്തെ ഔ​​​​ദ്യോ​​​​ഗി​​​​ക കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ത്. അ​​​​ൽ ഷാ​​ര​​​​യു​​​​മാ​​​​യു​​​​ള്ള ട്രം​​​​പി​​​​ന്‍റെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ലോ​​​​കസ​​​​മാ​​​​ധാ​​​​ന​​​​ത്തി​​​​നാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​ന്‍റെ ന​​​​യ​​​​ത​​​​ന്ത്ര ശ്ര​​​​മ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണെ​​​​ന്ന് വൈ​​​​റ്റ് ഹൗ​​​​സ് പ്ര​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി ക​​​​രോ​​​​ലി​​​​ൻ ലീ​​​​വി​​​​റ്റ് പ​​​​റ​​​​ഞ്ഞു.

സി​​​​റി​​​​യ​​​​യ്‌​​​​ക്കു​​​​മേ​​​​ൽ ഉ​​​​പ​​​​രോ​​​​ധം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ യു​​​​എ​​​​സി​​​​ന്‍റെ സീ​​​​സ​​​​ർ ആ​​​​ക്‌​​​​ട് ട്രം​​​​പ് ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ലും സ്ഥി​​​​ര​​​​മാ​​​​യി പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ങ്കി​​​​ൽ യു​​​​എ​​​​സ് കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​യ​​​​മം പാ​​​​സാ​​​​ക്കേ​​​​ണ്ടി​​​​വ​​​​രും. ഐ​​​​എ​​​​സി​​​​നെ​​​​തി​​​​രേ പോ​​​​രാ​​​​ടു​​​​ന്ന യു​​​​എ​​​​സ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സ​​​​ഖ്യ​​​​ത്തി​​​​ൽ സി​​​​റി​​​​യ ചേ​​​​രു​​​​ന്ന ക​​​​രാ​​​​റി​​​​ൽ അ​​​​ൽ ഷാ​​ര ഒ​​​​പ്പു​​​​വ​​​​ച്ചേ​​​​ക്കും.

NRI

വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ന​ഷ്ട​ങ്ങ​ളു​ണ്ടാ​കും: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ അ​തി​ജീ​വി​ച്ച് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ന​ഗ​ര​മാ​യ ന്യൂ​യോ​ർ​ക്കി​ന്‍റെ മേ​യ​റാ​യ സൊ​ഹ്റാ​ൻ മം​ദാ​നി​ക്ക് ഭീ​ഷ​ണി​യു​മാ​യി ട്രം​പ്. വാ​ഷിം​ഗ്ട​ണു​മാ​യി സ​ഹ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ മം​ദാ​നി​ക്ക് ഏ​റെ ന​ഷ്ട​ങ്ങ​ളു​ണ്ടാ​വു​മെ​ന്നാ​ണ് ബു​ധ​നാ​ഴ്ച ഡോ​ണ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഫോ​ക്സ് ന്യൂ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മം​ദാ​നി​ക്ക് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. വാ​ഷിം​ഗ്ട​ണി​നോ​ട് ബ​ഹു​മാ​നം പു​ല​ർ​ത്തി​യാ​ൽ മാ​ത്ര​മാ​കും ന്യൂ​യോ‍​ർ​ക്ക് ന​ഗ​ര​ത്തി​ന് വി​ജ​യ​ക​ര​മാ​യ രീ​തി​യി​ൽ മു​ന്നോ​ട്ട് പോ​കാ​ൻ ആ​വ​ശ്യ​മാ​യ ധ​ന​സ​ഹാ​യം ഉ​ണ്ടാ​വൂ​വെ​ന്നാ​ണ് ട്രം​പി​ന്‍റെ ഭീ​ഷ​ണി.

ന്യൂ​യോ​ർ​ക്കു​കാ​ർ മം​ദാ​നി​യെ തെ​ര‌​ഞ്ഞെ​ടു​ത്ത​തോ​ടെ അ​മേ​രി​ക്ക​യ്ക്ക് പ​ര​മാ​ധി​കാ​രം ന​ഷ്ട​മാ​യെ​ന്ന് ട്രം​പ് നേ​ര​ത്തെ പ്ര​തി​ക​രി​ച്ചി​രു​ന്നു. അ​ത് ന​മു​ക്ക് കൈ​കാ​ര്യം ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. എ​ന്നാ​ൽ എ​ന്താ​ണ് അ​ർ​ഥ​മാ​ക്കു​ന്ന​തെ​ന്ന് ട്രം​പ് വി​ശ​ദ​മാ​ക്കി​യി​രു​ന്നി​ല്ല.

International

കിമ്മുമായി കൂടിക്കാഴ്ചയ്ക്കു താത്പര്യം പ്രകടിപ്പിച്ച് ട്രംപ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: ​​​ഏ​​​ഷ്യാ പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ നേ​​​താ​​​വ് കിം ​​​ജോം​​​ഗ് ഉ​​​ന്നു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു താ​​​ത്പ​​​ര്യ​​​മു​​​ണ്ടെ​​​ന്ന് യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ്. മ​​​ലേ​​​ഷ്യ​​​യി​​​ലേ​​​ക്കു യാ​​​ത്ര​​​യാ​​​രം​​​ഭി​​​ച്ച ട്രം​​​പ് വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് ഇ​​​ക്കാ​​​ര്യം പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു.


അ​​​ഞ്ചു ദി​​​വ​​​സം നീ​​​ളു​​​ന്ന ട്രം​​​പി​​​ന്‍റെ പ​​​ര്യ​​​ട​​​ന​​​ത്തി​​​ൽ ജ​​​പ്പാ​​​നും ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​ന്ന് അ​​​ദ്ദേ​​​ഹം മ​​​ലേ​​​ഷ്യ​​​യി​​​ലെ ക്വാ​​​ലാ​​​ലം​​​പു​​​രി​​​ൽ ആ​​​സി​​​യാ​​​ൻ ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.


ഒ​​​ന്നാം ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ട്രം​​​പ് മൂ​​​ന്നു​​​വ​​​ട്ടം കി​​​മ്മു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

NRI

ട്രം​പും ഭാ​ര്യ​യും ല​ണ്ട​നി​ൽ; ക​ന​ത്ത സു​ര​ക്ഷ

ല​ണ്ട​ൻ: ര​ണ്ടു ദി​വ​സ​ത്തെ യു​കെ സ​ന്ദ​ർ​ശ​ത്തി​നാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഭാ​ര്യ മെ​ലാ​നി​യ​യും ല​ണ്ട​നി​ൽ എ​ത്തി. ഇ​ന്ന് വി​ൻ​ഡ്സ​ർ കാ​സി​ലി​ൽ ചാ​ൾ​സ് രാ​ജാ​വും രാ​ജ്ഞി ക​മി​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

വ്യാ​ഴാ​ഴ്ച യു​കെ പ്ര​ധാ​ന​മ​ന്ത്രി കി​യെ​ർ സ്റ്റാ​ർ​മ​റു​മാ​യും ച​ർ​ച്ച ന​ട​ത്തും. ട്രം​പി​നെ​തി​രേ പ്ര​തി​ഷേ​ധ​ങ്ങ​ൾ അ​ര​ങ്ങേ​റാ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ ക്ഷ​ണം സ്വീ​ക​രി​ച്ചാ​ണ് ട്രം​പ് എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​ൻ​ഡ്‌​സ​ർ കാ​സി​ലി​ൽ ട്രം​പി​നും മെ​ലാ​നി​യ​ക്കും രാ​ജ​കീ​യ സ്വീ​ക​ര​ണ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

എ​യ​ർ​ഫോ​ഴ്‌​സ് വ​ൺ സ്റ്റാ​ൻ​സ്റ്റ​ഡ് വി​മാ​ന​ത്താ​വ​ള​ത്തി​ല​ത്തി​യ ട്രം​പി​നെ യു​കെ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​ർ വാ​റ​ൻ സ്റ്റീ​ഫ​ൻ​സും രാ​ജാ​വി​ന്‍റെ ലോ​ർ​ഡ്- ഇ​ൻ- വെ​യി​റ്റിം​ഗ് വി​സ്‌​കൗ​ണ്ട് ഹെ​ൻ​റി ഹു​ഡും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

NRI

ഇ​ന്ത്യ​ൻ വം​ശ​ജ​ൻ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ നീ​തി ല​ഭ്യ​മാ​ക്കും: ട്രം​പ്

ന്യൂ​യോ​ർ​ക്ക്: അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ച​ന്ദ്ര​മൗ​ലി നാ​ഗ​മ​ല്ല​യ്യ​ക്ക് നീ​തി ല​ഭ്യ​മാ​ക്കു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പ്. കൊ​ല ന​ട​ത്തി​യ ക്യൂ​ബ​ക്കാ​ര​ൻ അ​മേ​രി​ക്ക​യി​ലെ​ത്താ​ൻ പാ​ടി​ല്ലാ​യി​രു​ന്നു.

ക​സ്റ്റ​ഡി​യി​ലു​ള്ള കു​റ്റ​വാ​ളി​ക്ക് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​ര​മാ​വ​ധി ശി​ക്ഷ ല​ഭ്യ​മാ​ക്കു​മെ​ന്ന് ട്രം​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ഡാ​ള​സി​ൽ ഹോ​ട്ട​ൽ മാ​നേ​ജ​രാ​യി​രു​ന്ന നാ​ഗ​മ​ല്ല​യ്യ​യെ ജോ​ലി​ക്കാ​ര​നും ക്യൂ​ബ​ക്കാ​ര​നു​മാ​യ കോ​ബോ​സ് മാ​ർ​ട്ടി​ന​സ് ക​ഴു​ത്ത​റ​ത്ത് കൊ​ല്ലു​ക​യാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ചു​മ​ത്തി. ഇ​യാ​ളെ അ​മേ​രി​ക്ക​യി​ൽ​നി​ന്ന് നാ​ടു​ക​ട​ത്താ​ൻ യു​എ​സ് കു​ടി​യേ​റ്റ​വ​കു​പ്പ് ആ​ലോ​ചി​ക്കു​ന്ന​താ​യി നേ​ര​ത്തേ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

Latest News

Up